Hero Image

ആരോഗ്യ പ്രശ്നങ്ങളെ തടയാൻ കറുത്ത ഉണക്ക മുന്തിരി കുതിർത്ത് കഴിച്ച് നോക്കൂ

വിറ്റാമിനുകളു ആന്‍റിഓക്സിഡന്‍റുകളും മറ്റും ധാരാളം ഉൾപ്പെടുന്ന ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. രാവിലെ വെറും വയറ്റിൽ കുതിർത്ത കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം…

ഒന്ന്

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ധാരാളം നാരുകൾ അടങ്ങിയ ഉണക്കമുന്തിരി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.

പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ വർധിക്കും. അതിനാല്‍ മലബന്ധ പ്രശ്നമുള്ളവര്‍ അതിരാവിലെ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് പ്രയോജനപ്പെടും.

രണ്ട്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകൾ പൊട്ടാസ്യം ധാരാളം അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉണക്കമുന്തിരി കഴിക്കാം.

മൂന്ന്

വിളര്‍ച്ചയെ തടയാനും കുതിർത്ത ഉണക്കമുന്തിരി വളരെ നല്ലതാണ്. അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ദിവസവും കുതിർത്ത ഉണക്കമുന്തിരി കഴിച്ചാൽ ഇരുമ്പിന്റെ കുറവ് അകറ്റാനും വിളർച്ചയെ തടയാനും സഹായിക്കും.

നാല്

കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്കും കുതിർത്ത ഉണക്കമുന്തിരി കഴിക്കാം. കാരണം ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളമായി കാണപ്പെടുന്നു. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

അഞ്ച്

രോഗ പ്രതിരോധശേഷി ദുര്‍ബലമായവര്‍ക്കും കുതിര്‍ത്ത ഉണക്കമുന്തിരി നല്ലതാണ്. വിറ്റാമിനുകളും മറ്റ് ആന്‍റിഓക്സിഡന്‍റുകളും ഒരുപാടുള്ള ഉണക്കമുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

READ ON APP